തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഡൽഹിക്കെതിരെ നിര്‍ണായക മത്സരത്തില്‍ കേരളം 320 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ദ്രുവ് ഷോറേ (26), വൈഭവ് റാവല്‍ (18) എന്നിവരാണ് ക്രീസില്‍. ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, ജലജ് സക്സേന എന്നിവര്‍ കേരളത്തിന് വേണ്ടി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. സാര്‍തക് രഞ്ജന്‍ 4 റണ്‍സിനും ഹിതന് ദലാല്‍ റണ്ണൊന്നുമെടുക്കാതെയും ജോണ്ടി സിദ്ധു രണ്ട് റണ്‍സിനുമാണ് ഡൽഹി നിരയില്‍ നിന്ന് പുറത്തായത്.
നേരത്തെ കേരളത്തിന് വേണ്ടി ബാറ്റിങ്ങിനിറങ്ങിയ താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. വി.എ ജഗദീഷ് (0), വത്സന് ഗോവിന്ദ് (4), സഞ്ജു സാംസണ് (24),
സച്ചിന് ബേബി (0), വിഷ്ണു വിനോദ് (23) എന്നിവര്‍ പെട്ടെന്ന് പുറത്തായി. രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ വത്സന് ഗോവിന്ദി (4)നെ വികാസ് മിശ്ര പുറത്താക്കി. വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തിന് ക്യാച്ച് നല്‍കിയാണ് വത്സന് പുറത്തായത്. അണ്ടര്‍ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സനെ കേരള ടീമിലെത്തിച്ചത്. എന്നാല്‍ ബാറ്റ് കൊണ്ട് യുവതാരത്തിന് തിളങ്ങാനായില്ല. പിന്നാലെ എത്തിയ സഞ്ജു സാംസണ് ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 24 റണ്‍സെടുത്ത സഞ്ജു ശിവം ശര്‍മയുടെ പന്തില്‍ ദ്രുവ് ഷോറെയ്ക്ക് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു
Post Your Comments