Latest NewsIndia

കര്‍ണാടകയില്‍ ക്ഷേത്ര പ്രസാദം കഴിച്ചു 12 പേർ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്

എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്.

ബംഗളൂരു: കര്‍ണാടകയില്‍ 11പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ വിഷം കലര്‍ത്തിയതായാണ് കണ്ടെത്തല്‍. കീടനാശിനിയാണ് കലര്‍ത്തിയിരുന്നത്. രണ്ട് പേരെ സംഭവത്തില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്.

മരിച്ചവരില്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക പാചകക്കാരനായ പുട്ടസ്വമിയുടെ 12 വയസ്സുകാരിയായ മകള്‍ നളിനിയും ഉള്‍പ്പെടുന്നു. പ്രസാദം വിതരണം ചെയ്യുന്നതിന് മുമ്പ് താന്‍ രുചിച്ചുനോക്കിയിരുന്നു, മണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും തനിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തോന്നാത്തതിനാല്‍ പ്രസാദം വിതരണം ചെയ്യുകയായിരുന്നു. പക്ഷെ പ്രസാദം കഴിച്ച തന്റെ മകള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെടുകയായിരുന്നെന്ന് പുട്ടസ്വാമി പറയുന്നു.

കിച്ചുക്കുട്ടി മാരിയമ്മന്‍ കോവിലുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായി വിഷം കലർത്തിയതാവാമെന്നാണ് പോലീസ് നിഗമനം. പ്രസാദത്തിന്റെ അവശിഷ്ടം ഭക്ഷിച്ച അറുപതോളം കാക്കകളും ചത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button