തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ പീഡന കേസുകളുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ജൂണിലെ മാത്രം കണക്കുകള്‍ എടുത്തു നേക്കുകയാണെങ്കില്‍ 589 കുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. അതേസമയം പ്രതിദിനം ശരാശരി 19 കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തുന്ന പോക്സോ കേസുകളില്‍ മൂന്നിലൊന്നും ബലാത്സംഗവുമായി ബന്ധപ്പെട്ടാണ്.
2008 ലെ കണക്കുകള്‍ പ്രകാരം 215 കുട്ടികള്‍ പീഡനത്തിനിരയായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 1101 ആയി വര്‍ധിച്ചു. അതേസമയം 2018 ഒക്ടോബര്‍ വരെ കൊലപാതകം, തട്ടികൊണ്ട്പോകല്‍ എന്നീ കേസുകളില്‍ കുറവു വന്നിട്ടുണ്ട്. എന്നാല്‍ ബലാത്സംഗക്കേസുകളിലെ വര്‍ധനവ് പേടിപ്പെടുത്തുന്നതാണ്.
കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഗാര്‍ഹിക പീഡനം അനുഭവിക്കുന്നു. 10 വര്‍ഷത്തെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ബലാത്സംഗക്കേസുകള്‍ ശരാശരി 15 ശതമാനത്തിന് അടുത്താണ്. കഴിഞ്ഞവര്‍ഷം സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് 14,254 കേസുകളില്‍ 1987ഉം ബലാത്സംഗ കേസുകളാണ്. അതേസമയം ഒക്ടോബര്‍ മാസത്തിലെ കണക്കു പ്രകാരം 11,302 കേസുകളില്‍ 1645 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2009 മുതല്‍ 2018 വരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ബലാത്സംഗ കേസുകളുടെ കണക്ക് ചുവടെ;
2008- 549 215
2009- 589 235
2010- 596 268
2011- 1495 423
2012- 1324 455
2013- 1877 637
2014- 2391 754
2015- 2384 720
2016- 2881 958
2017- 3478 1101
2018- 3278 999 (ഒക്ടോബര്‍ വരെ)
Post Your Comments