KeralaLatest NewsIndia

ഒരോദിവസവും വരുമാനത്തിലുണ്ടാകുന്ന കുറവ് ഒരുകോടിയോളം രൂപ : ശബരിമലയിലെ വ്യാപാരികൾക്കും കടുത്ത നഷ്ടം

മലയാളി തീര്‍ത്ഥാടകരുടെ വരവ് വന്‍തോതില്‍ കുറഞ്ഞതാണ് വരുമാന നഷ്ടത്തിന് ഇടയാക്കിയത്.

ശബരിമല: കടുത്ത പ്രതിസന്ധിയിൽ ശബരിമലയിലെ വ്യാപാരികളും ദേവസ്വം ബോർഡും. ഓരോ ദിവസവും വരുമാനത്തിൽ ഒരു കോടിയോളം രൂപയുടെ കുറവാണ് കാണുന്നത്. മണ്ഡലകാലം തുടങ്ങി 24 ദിവസത്തെ കണക്കെടുത്തപ്പോള്‍ 24 കോടിയുടെ കുറവ് ഉണ്ടായെന്ന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. മലയാളി തീര്‍ത്ഥാടകരുടെ വരവ് വന്‍തോതില്‍ കുറഞ്ഞതാണ് വരുമാന നഷ്ടത്തിന് ഇടയാക്കിയത്.

വ്യാപാരികള്‍ നഷ്ടം മൂലം ദേവസ്വം ബോര്‍ഡില്‍ അടയ്ക്കേണ്ട രണ്ടാം ഗഡു ലേലത്തുക ഇതുവരെ അടച്ചിട്ടില്ല. കച്ചവടം നഷ്ടമായതിനെ തുടര്‍ന്ന് ലേലത്തുകയില്‍ കുറവ് വരുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതേസമയം, തീര്‍ത്ഥാടകര്‍ കൂടുമ്പോള്‍ സ്ഥിതിക്ക് മാറ്റം വരുമെന്ന നിലപാടിലാണ് ബോര്‍ഡ്.46,02,195 രൂപയുടെ അഭിഷേകമാണ് ഇതുവരെ നടന്നത്. ഇത് കഴിഞ്ഞ തവണ 50 ലക്ഷത്തിന് മുകളിലായിരുന്നു.

അതിനിടെ ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ ദക്ഷിണേന്ത്യയില്‍ പ്രചാരണം ശക്തമാക്കാന്‍ തീരുമാനിച്ചു.മണ്ഡലപൂജ – മകരവിളക്ക് സമയത്ത് അയല്‍ സംസ്ഥാന തീര്‍ത്ഥാടകര്‍ ശബരിമലയിലേക്ക് കൂടുതലായി എത്താറുണ്ട്. ഈ സമയങ്ങളില്‍ പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കാനും ശബരിമലയില്‍ നടക്കുന്ന നാമജപത്തില്‍ പങ്കെടുക്കാനും ഗുരുസ്വാമിമാര്‍ അയ്യപ്പഭക്തരോട് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button