Latest NewsIndia

കോണ്‍ഗ്രസ് നേതാക്കള്‍ രാജസ്ഥാനിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം

മധ്യപ്രദേശിൽ ബിജെപി 49സീറ്റിലും കോൺഗ്രസ് 52 സീറ്റിലും മുന്നേറുന്നതായി റിപ്പോർട്ട് ഉണ്ട്.

അഞ്ചു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചതോടെ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറുന്നതായി ആദ്യ ഫല സൂചനകൾ. രാജസ്ഥാനിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് തടയിട്ടു കൊണ്ട് ബിജെപി തൊട്ടു പിന്നിലുണ്ട്. ഈ അവസരത്തിൽ സർക്കാർ രൂപീകരണത്തിന് ഊന്നൽ കൊടുത്തുകൊണ്ട് കേരളത്തിൽ നിന്നും കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ രാജസ്ഥാനിലേക്ക് പോകുന്നു. അതെ സമയം മധ്യപ്രദേശിൽ ബിജെപി 49സീറ്റിലും കോൺഗ്രസ് 52 സീറ്റിലും മുന്നേറുന്നതായി റിപ്പോർട്ട് ഉണ്ട്.

ഛത്തീസ്ഗഡിൽ ബിജെപി 20 സീറ്റിലും കോൺഗ്രസ് 32 സീറ്റിലും ലീഡ് ചെയ്യുന്നു, തെലങ്കാനയിൽ ടി ആർ എസ് 55 സീറ്റിലും കോൺഗ്രസ്സ് 33 സീറ്റിലും മുന്നേറുന്നു. എക്സിറ്റ് പോളുകളിൽ വിശ്വാസം അർപ്പിച്ച് കോൺഗ്രസ് നിൽക്കുമ്പോൾ പ്രതീക്ഷ കൈവിടാതെ ബിജെപിയും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button