Latest NewsGulf

വന്‍ തുക സമ്മാനം ലഭിച്ചു എന്ന് വാട്‌സ് സന്ദേശം അയച്ച് സ്ത്രീയെ കബളിപ്പിയ്ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് യുവാക്കള്‍ യു.എ.ഇയില്‍ അറസ്റ്റില്‍

റാസല്‍ ഖൈമ : വന്‍ തുക സമ്മാനം ലഭിച്ചു എന്ന് വാട്സ് സന്ദേശം അയച്ച് സ്ത്രീയെ കബളിപ്പിയ്ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് യുവാക്കള്‍ യു.എ.ഇയില്‍ അറസ്റ്റില്‍. യു.എ.യിലെ റാസല്‍ഖൈമയിലാണ് സംഭവം. യൂറോപ്യന്‍ നമ്പറില്‍ നിന്നാണ് സ്വദേശി വനിതയ്ക്ക് വാട്‌സ് ആപ്പില്‍ സന്ദേശം വന്നത്. 42,000 ദിര്‍ഹംതുക സമ്മാനം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ തുകയുടെ പകുതി ഡെപ്പോസിറ്റായി കെട്ടിവെയ്ക്കണമെന്നായിരുന്നു സന്ദേശം.

സന്ദേശം വന്ന യൂറോപ്യന്‍ നമ്പര്‍ സഹിതം ല്‍ യുവതി റാസല്‍ഖൈമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ മൂന്ന് ആഫ്രിക്കന്‍ യുവാക്കള്‍ പൊലീസ് പിടിയിലാകുകയായിരുന്നു. ഇവര്‍ക്ക് രണ്ട് വര്‍ഷത്തെ ജയില്‍വാസവും, ജയില്‍ ശിക്ഷയ്ക്ക് ശേഷം നാട്കടത്താനും റാസല്‍ഖൈമ കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button