ആലപ്പുഴ•സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഉപന്യാസ രചനാ മത്സരത്തില്‍ ദീപാ നിഷാന്ത് മൂല്യ നിര്‍ണ്ണയം നടത്തിയ ഫലം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി. പൊതുപ്രവര്‍ത്തകനും കെ.എസ്.യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്.
സര്‍ഗ രചന മോഷ്ടിച്ച് പ്രശസ്തയാവാന്‍ ശ്രമിച്ച ഒരാള്‍ ലോക ശ്രദ്ധയിലുള്ള ഒരു കലാമേളയുടെ വിധി കര്ത്താവായെത്തുന്നത് മേളയുടെ ആകെ നിറം കെടുത്തുമെന്ന് ആശങ്കപ്പെടുന്നതായി ബിനു പരാതിയില്‍ പറയുന്നു.
ദീപ മൂല്യനിർണയം നടത്തിയ രചനകൾ പുനർമൂല്യ നിർണയം നടത്തണമെന്ന ആവശ്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡി.പി.ഐ കെ.വി മോഹന്‍കുമാര്‍ ഉറപ്പ് നൽകിയതായി ബിനു പറഞ്ഞു.
Post Your Comments