പാരിസ്: മെസിയുടെയും റൊണാള്‍ഡോയുടെയും രണ്ടും മൂന്നും സ്ഥാനത്തേയ്ക്ക് പിന്തള്ളി ഇത്തവണ ബാലൻ ദ് ഓര് പുരസ്കാരം ലൂക്ക മോഡ്രിച്ചിന. മികച്ച കളിക്കാരനുള്ള ഫിഫയുടെ ദ് ബെസ്റ്റ് പുരസ്കാരം നേടിയ ലൂക്ക മോഡ്രിച്ച് തന്നെയാണ് സാദ്ധ്യതാ പട്ടികയില്‍ മുന്നിലുണ്ടായിരുന്നത്.
ബാലൻ ദ് ഓര് പുരസ്കാരത്തിന് ആദ്യമായി നേടുന്ന ക്രൊയേഷ്യന്‍ താരമാണ് മോഡ്രിച്ച്. കഴിഞ്ഞ തവണ അര്‍ഹനായ ക്രിസ്റ്റിയാനോ റൊണാള്‍ഡൊ അഞ്ച് തവണയാണ് പുരസ്കാരം ചൂടിയത്. ഇത്തവണ മോഡ്രിച്ചും കിലിയന്‍ എംബപെയുമെല്ലാം ലോക ഫുട്ബോളിലേക്ക് പാഞ്ഞു കയറിയതോടെ ബാലൻ ദ് ഓര് പുരസ്കാരം പതിവിലും പ്രവചനാതീതമായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോള് അന്്റോണിയോ ഗ്രീസ്മാന്, കീലിയന്‍ എംബാപെ, മെസി എന്നിവര്‍ക്ക് മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Post Your Comments