KeralaLatest NewsIndia

ബെഹ്റയെക്കാൾ അധികാരത്തോടെ ഹേമചന്ദ്രൻ ശബരിമലയിലേക്ക് ; കടുത്ത പരിശോധനകളും നിയന്ത്രണങ്ങളും ഒഴിവാക്കി പോലീസ്

പൊലീസുകാര്‍ക്കും ഹേമചന്ദ്രനെ മാത്രമേ ഇനി അനുസരിക്കാനും കഴിയൂ.

ശബരിമലയിലെ നിയന്ത്രണങ്ങളെല്ലാം പോലീസ് ഒഴിവാകുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നു ശബരിമല സന്ദര്‍ശിക്കാന്‍ ഇരിക്കെ നിയന്ത്രണമെല്ലാം പൊലീസ് പിന്‍വലിക്കുന്നു. നാളെ സന്നിധാനത്ത് ഉണ്ടാകുമെന്നു സമിതിയുടെ യോഗത്തിൽ ജസ്റ്റിസ് പി.ആര്‍. രാമന്‍ അറിയിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. കഴിഞ്ഞ വർഷത്തേക്കാൾ സൗകര്യം നിലകളിലും പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അവകാശം ഉന്നയിക്കുന്ന സാഹചര്യത്തിൽ ഇത് വിലയിരുത്തുന്നതിനായാണ് സംഘത്തിന്റെ സന്ദർശനം.

ഹൈക്കോടതി നിരീക്ഷണ സമിതിയിലെ അംഗങ്ങളായ ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍, ജസ്റ്റീസ് രാമന്‍ എന്നിവര്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ്, കമ്മിഷണര്‍ എന്‍. വാസു എന്നിവര്‍ പങ്കെടുത്തു. സംഘത്തിലെ ഒരു അംഗം മുതിര്‍ന്ന ഐപിഎസുകാരനായ എ ഹേമചന്ദ്രനാണ്. ഇതോടെ ലോക്‌നാഥ് ബെഹ്‌റയ്ക്കും മുകളില്‍ അധികാരമുള്ള പൊലീസ് ഉദ്യോഗസ്ഥനായി ശബരിമലയില്‍ അദ്ദേഹം മാറി. പൊലീസുകാര്‍ക്കും ഹേമചന്ദ്രനെ മാത്രമേ ഇനി അനുസരിക്കാനും കഴിയൂ.

നിരീക്ഷണ സമിതിക്ക് എല്ലാ അധികാരവും ഹൈക്കോടതി നല്‍കിയതാണ് ഇതിന് കാരണം. നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെങ്കിലും ഭക്തർക്ക് ഇപ്പോൾ യാതൊരു നിയന്ത്രണങ്ങളും പോലീസ് ഏർപ്പെടുത്തുന്നില്ല. ഇതോടെ സന്നിധാനത്തെ നാമജപത്തിനും തടസമില്ലാതെയായി. ഹൈക്കോടതിയുടെ നിരീക്ഷണ സംഘത്തിന്റെ സന്ദർശന സമയത്തു ഭക്തർ എന്തെങ്കിലും പരാതിയുന്നയിച്ചാൽ അത് തിരിച്ചടിയാവുമെന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണ നീക്കം.

അതിനിടെ ലക്ഷണക്കണക്കിനു ഭക്തജനങ്ങള്‍ക്കു കുടിവെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കുന്നതിനാണു മുന്‍ഗണനയെന്ന് മേല്‍നോട്ട സമിതി വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ എത്രത്തോളം കുറയ്ക്കണമെന്നത് അവിടെ പോയി നോക്കിയശേഷമേ പറയാനാകൂ എന്നാണ് സമിതിയുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button