എരുമേലി: ശബരിമല എരുമേലിയില്‍ ഒരു കോടിയുടെ 36 ആധുനിക ക്യാമറകള്‍ സ്ഥാപിച്ചു. ശബരിമലയിലേയ്ക്കെത്തുന്ന അയ്യപ്പന്മാര്ക്ക് സുരക്ഷ ഒരുക്കാനാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കൊരട്ടിപാലം മുതലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.
നിരവധി പ്രത്യേകതകളുള്ള ആധുനിക സംവിധാനങ്ങളോടു കൂടിയുള്ള ക്യാമറകളാണ് ഇവ.
360 ഡിഗ്രി തിരിയുന്ന 12 ക്യാമറകള്‍, 24 ബുള്ളറ്റ് ക്യാമറകള്‍ എന്നിവയാണ് എരുമേലിയില്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ക്യാമറയെ 300 മീറ്റര്‍ ദൂരത്തേക്ക് സൂം ചെയ്യാനും സാധിക്കും. ഓരോ ക്യാമറിയിലേയും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എരുമേലി പോലീസ് സ്റ്റേഷനില്‍ ആധുനിക കണ്ട്രോള് റൂമും ഒരുക്കിയിട്ടുണ്ട്.
അതേസമയം ശബരിമലയില്‍ നിയമം ലംഘിച്ചു സമരം നടത്തുന്നവരം കണ്ടെത്തി കൃത്യമായ തെളിവുകളോടെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുമെന്ന് പോലീസ് അറിയിച്ചു. ഇവ കൂടാതെ പഞ്ചായത്തിന്റെ പതിനഞ്ചോളം ക്യാമറകളും എരുമേലിയിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments