Latest NewsIndia

ഗജ ചുഴലിക്കാറ്റ്: തമിഴ്നാടിന് 353.7 കോടി കേന്ദ്ര സഹായം

ഡൽഹി : നാശം വിതച്ച ഗജ ചുഴലിക്കാറ്റിൽ തമിഴ്‌നാടിന് കേന്ദ്ര സഹായം. 353.7 കോടി രൂപയാണ് തമിഴ്നാടിന് കേന്ദ്രസര്‍ക്കാര്‍ കേന്ദ്രം അനുവദിച്ചത്. ആദ്യഘട്ടസഹായം എന്ന നിലയിലാണ് ഇത്രയും തുക അനുവദിച്ചത്. 15,000 കോടി രൂപ വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ദുരന്തവ്യാപ്തി വിലയിരുത്തിയ കേന്ദ്രസംഘത്തിന്‍റെ പൂര്‍ണറിപ്പോര്‍ട്ട് ലഭിച്ച ശേഷം ബാക്കി തുക അനുവദിക്കുന്ന കാര്യം അറിയിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഗജ ദുരന്തം വിതച്ച തമിഴ്‌നാടിനെ സഹായിക്കുന്നതിന് 10 കോടി രൂപ നല്‍കാന്‍ കേരളം തീരുമാനിച്ചിരുന്നു. മുമ്പ് കേരളത്തിലുണ്ടായ പ്രളയത്തിൽ കൈത്താങ്ങായി തമിഴ്‌നാട് സര്‍ക്കാരും തമിഴ് ജനതയും രംഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button