ശബരിമലയിലെ അന്നദാനം ആര്.എസ്.എസ് ആഭിമുഖ്യമുള്ള അയ്യപ്പസേവാ സംഘത്തെ ഏല്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ സമീപിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറോട് അദ്ദേഹം പൊട്ടിത്തെറിച്ചു. അന്നദാനം നടത്തുന്നത് കരാര്‍ കൊടുക്കാന്‍ ഒപ്പുവെക്കുമെന്ന വാര്‍ത്തയാണ് ഏഷ്യാനെറ്റ് എക്സ്ക്ളൂസീവ് ആയി നല്‍കിയത്.
എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ അല്ല ശബരിമലയില്‍ നിന്നും അന്നദാനം നടക്കുന്നത് എന്നും സംഭാവനകള്‍ സ്വീകരിച്ചാണ് അന്നദാനം നടത്തുന്നതെന്നുമായിരുന്നു എ പത്മകുമാറിന്റെ വിശദീകരണം. വാര്‍ത്ത തെറ്റായ രീതിയില്‍ അവതരിപ്പിച്ചതാണ് പത്മകുമാറിന്റെ ചൊടിപ്പിച്ചത്. ഏത് കാലത്തും ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള മാധ്യമങ്ങള്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുള്ളതാണ് ശബരിമലയെ ബാധിക്കുന്ന പ്രശ്നമെന്നും അദ്ദേഹം തുറന്നടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ സൃഷിക്കുന്നതിനായി ശ്രമിക്കുകയാണെന്നും രണ്ടു ദിവസം മുഴുവന്‍ അന്നദാനം നടക്കുന്നില്ല എന്നതായിരുന്നു നിങ്ങളുടെ ന്യൂസ് എന്നാല്‍ അതെ കുറിച്ച് ആലോചിച്ചു അന്നദാനം നടത്തുന്നതിനായി ദേവസ്വം ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ അതാണോ ഇപ്പോള്‍ കുഴപ്പമായത് എന്നും പത്മകുമാര്‍ റിപ്പോര്‍ട്ടറോട് ചോദിച്ചു. ദേവസ്വം ബോര്‍ഡിന്റെ കീഴിലും നിയന്ത്രണത്തിലുമല്ലാത്ത ഒരു അന്നദാനവും ശബരിമലയില്‍ നടക്കുന്നില്ല എന്നും എല്ലാ അന്നദാനവും ദിവസം ബോര്‍ഡിന്റെ ഉത്തരവാദിത്വത്തിലാണ് നടക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/keraleyam/videos/371534076951301/?t=1
Post Your Comments