പട്ന: വിവാഹം കഴിഞ്ഞ് മാസങ്ങള്‍ ആവുന്നതിനു മുമ്പു തന്നെ ഭാര്യയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ് നല്കിയ ഹര്‍ജി പിന്‍വലിച്ചു. ാര്യ ഐശ്വര്യ റായിയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് നവംബര്‍ രണ്ടിനാണ് തേജ് പട്ന കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് തേജ് ഹര്‍ജി പിന്‍വലിച്ചത്.
2018 മേയ് 12നായിരുന്നു ഇവരുടെ വിവാഹം. ആയിര കണക്കിന് ആളുകള്‍ പങ്കെടുത്ത് ആഡംബര വിവാഹമായിരുന്നു ഇത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഐശ്വര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും തന്റെ വ്യക്തിത്വത്തെ കുറിച്ചും മതപരമായ താത്പര്യത്തെ കുറിച്ചും മോശമായി സംസാരിക്കുന്നു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് തേജ് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം തന്റെ കുടുംബം പോലും ഐശ്വര്യയെ ആണ് പിന്തുണയ്ക്കുന്നതെന്നും തേജ് പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഐശ്വര്യയുമായി രമ്യതയില്‍ എത്തിയത് കാരണമാണ് ഹര്‍ജി പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ ചെറുമകളും മുന്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ ചന്ദ്രിക റായ് എംഎല്‍എയുടെ മകളുമാണ് ഐശ്വര്യ റായ്.
Post Your Comments