Latest NewsInternational

മുംബൈ ഭീകരാക്രമണം; ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

ഭീകരവാദത്തെ വിജയിക്കാന്‍ നാം അനുവദിക്കുകയില്ല. വിജയത്തിലേക്ക് അടുപ്പിക്കുകയുമില്ല

വാഷിങ്ടണ്‍: ഇന്ത്യയെ നടുക്കി 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് യു എസ്. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 നിഷ്‌കളങ്കര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകരവാദത്തെ വിജയിക്കാന്‍ നാം അനുവദിക്കുകയില്ല. വിജയത്തിലേക്ക് അടുപ്പിക്കുകയുമില്ല എന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്.

2008 നവംബര്‍ 26 നായിരുന്നു പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ നേതൃത്വത്തിലുള്ള ഭീകരാക്രമണം മുംബൈയില്‍ ദാരുണമായി ആളുകളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയത്. പത്ത് ഭീകരരാണ് ആക്രമണം നടത്തിയത്. കടല്‍മാര്‍ഗമായിരുന്നു ഇവര്‍ നഗരത്തിലെത്തിയത്. അജ്മല്‍ കസബിനെ മാത്രമായിരുന്നു ഇവരില്‍ ജീവനോടെ പിടികൂടാനായത്. തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ 2012 നവംബര്‍ 21ന് തൂക്കിലേറ്റുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button