ശബരിമല: മണ്ഡലകാലത്തെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായതോടെ ശബരിമലയിലെ നടവരവ് തല്ക്കാലം പരസ്യമാക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. നടവരവ് പരസ്യപ്പെടുത്തിയാല്‍ അത് തീര്‍ഥാടനത്തെ ബാധിക്കുമെന്ന കണക്ക്കൂട്ടലിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. കഴിഞ്ഞ മണ്ഡലകാലത്തേക്കാള്‍ ആദ്യ ആഴ്ചയില്‍ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇത് അപ്പം അരവണ വില്പനയെയും സാരമായി ബാധിച്ചു. ഇതോടെയാണ് നടവരവ് ഉള്‍പ്പടെയുള്ള വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിടേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
അതേസമയം സന്നിധാനത്തിന് പുറമേ അപ്പം, അരവണ കൗണ്ടറുകള്‍ പമ്പയിലും നിലയ്ക്കലിലും തുടങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ന്നിധാനത്ത് നിന്നു ഭക്തര്‍ക്ക് നല്‍കുന്നത് പ്രസാദമാണ്, പമ്പയിലോ നിലയ്ക്കലിലോ വിതരണം ചെയ്യുമ്പോൾ അത് കച്ചവടമായി കണക്കാക്കപ്പെടുമെന്നതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.
Post Your Comments