എരുമേലി: 110 അയ്യപ്പഭക്തര്‍ സംഘര്‍ഷാന്തരീക്ഷവും പൊലീസ് നിയന്ത്രണങ്ങളും കാരണം ശബരിമല ദര്‍ശനം ഉപേക്ഷിച്ച് എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ എത്തി മടങ്ങി. മുംബയില്‍ നിന്നെത്തിയതായിരുന്നു സംഘം. നെയ് തേങ്ങ ആര്യങ്കാവ് ക്ഷേത്രത്തില്‍ അഭിഷേകം ചെയ്തശേഷം തിരിച്ചുപോകും.
സന്നിധാനത്ത് 6 മണിക്കൂറില്‍ കൂടുതല്‍ തങ്ങാന്‍ അനുവദിക്കില്ലെന്ന ഉപാധിയാണ് അവരെ വലച്ചത്. 110പേരുടെ നെയ് തേങ്ങ അഭിഷേകം നടത്തണം. കൂടെയുള്ളവരില്‍ 85 വരെ പ്രായമുള്ളവരും കൊച്ചു മാളികപ്പുറങ്ങളുമുണ്ട്. ആറു മണിക്കൂര്‍ മതിയാവില്ല. പൊലീസ് നടപടിക്ക് ഇരയാകുമോ എന്നു ഭയന്നാണ് പിന്മാറുന്നതെന്ന് ഗുരുസ്വാമി പറഞ്ഞു. 18ാം വര്‍ഷം ദര്‍ശനത്തിനെത്തിയ സംഘത്തിലെ ചിലര്‍ ശബരിമലയില്‍ നടാന്‍ തൈത്തെങ്ങുമായാണ് എത്തിയത്.ക്തര്‍ ശബരിമല ദര്‍ശനം ഉപേക്ഷിച്ച് മടങ്ങി
Post Your Comments