https://youtu.be/LkazXgN7SY4
ഗജ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍നിന്നും ഉയിര്ത്തെഴുന്നേല്ക്കാന് പരിശ്രമിക്കുന്ന തമിഴ്നാട്ടിലെ സഹോദരങ്ങളോട് കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ചേര്‍ന്ന് ടാര്‍പ്പാളിന്‍, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍ എന്നിവ തമിഴ് നാട്ടിലെ തിരുവാരുര്‍, നാഗപട്ടണം എന്നീ ജില്ലകളിലേക്ക് ഇന്നും നാളെയുമായി എത്തിക്കും.തമിഴ്നാട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും തമ്മില്‍ ഉള്ള ആശയ വിനിമയത്തിലൂടെ, ആവശ്യകത നിര്‍ണയിച്ച ശേഷമാണ് ഇവ കയറ്റി അയക്കുന്നത്.
Post Your Comments