തൃശൂർ : സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതായി റിപ്പോർട്ട്. സിപിഐ പെരിങ്ങോട്ടുകര ലോക്കൽ കമ്മറ്റി ഓഫീസ് ആണ് തകര്‍ത്തത്. കഴിഞ്ഞ ദിവസമുണ്ടായ എ ഐ എസ് എഫ് – ഡി വൈ എഫ് ഐ , എസ് എഫ് ഐ സംഘർഷത്തിന്റെ പിന്തുടർച്ചയാണ് ഈ ആക്രമണം എന്നാണ് ആരോപണം.
പെരിങ്ങോട്ടുകര ഐറ്റിഐയിൽ എഐഎസ്എഫ് വിജയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായി. എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ചിരുന്നു. തുടർന്ന് ഇവിടെ സംഘർഷാവസ്ഥ നിലനിന്നിരുന്നു.
Post Your Comments