തിരുവനന്തപുരം: ചലച്ചിത്രമേളയ്ക്ക് പ്രതീക്ഷിക്കുന്ന ഡെലിഗേറ്റുകൾ പോലും എത്തില്ലെന്ന് സൂചന. സാധാരണ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞാൽ തിരക്ക് കാരണം വെബ്സൈറ്റ് ഹാങ്ങാകും. എന്നാൽ ഇത്തവണ അതുണ്ടായില്ല. കഴിഞ്ഞ 9നായിരുന്നു ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഡെലിഗേറ്റ് ഫീസ് വർദ്ധിപ്പിച്ചതാകാം ആളുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയതെന്നാണ് കരുതുന്നത്.
ഇതുവരെ രജിസ്റ്റർ ചെയ്തതത് വെറും 5,800 പേരാണ്. കഴിഞ്ഞ തവണ ൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ദിനം 7,000 പേരായിരുന്നു രജിസ്റ്റർ ചെയ്തത്. പലരും ഗോവയിലെ ഐ.എഫ്.എഫ്.ഐ ആസ്വദിക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ ആളുകളുടെ എണ്ണതിൽ വീണ്ടും കുറവ് സംഭവിച്ചു. ഗോവയിൽ ആയിരം രൂപയാണ് ഡെലിഗേറ്റ് ഫീസ്.
പ്രളയാനന്തരമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം നടത്തുന്നില്ലായെന്നുവെച്ച ചലച്ചിത്രമേള പിന്നീട് നടത്താൻ തീരുമാനിക്കുകയായിരുന്നു. മൂന്നരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചലച്ചിത്രമേളയ്ക്ക് സർക്കാരിന്റെ കൈയിൽ നിന്നു പണം വാങ്ങാതെ ഡെലിഗേറ്റ് ഫീസ് പിരിച്ചും സ്പോൺസർമാരെ കണ്ടെത്തിയും പണം സ്വരൂപിക്കാമെന്നായിരുന്നു അക്കാഡമി കൊടുത്ത വാക്ക്. സ്പോൺസർമാരെ കണ്ടെത്താൻ ഐ.എഫ്.എഫ്.കെ ചലഞ്ച് എന്ന പേരിൽ ഒരു കാമ്പെയിൻ നടത്താൻ ശ്രമിച്ചെങ്കിലും അതിലും വിജയം കണ്ടെത്താൻ കഴിഞ്ഞില്ല.
Post Your Comments