ഡൽഹി : ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ദേവസ്വം ബോർഡിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിക്കും. പുനപരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തിൽ അതുവരെ വിധി നടപ്പാക്കാൻ സാവകാശം വേണം എന്നാകും ദേവസ്വം ബോർഡ് ആവശ്യപ്പെടുക.
സ്ത്രീകൾ എത്തിയാൽ ലഭിക്കേണ്ട സൗകര്യങ്ങൾ നിലവിൽ ശബരിമലയിൽ ഇല്ലെന്നും അതിന് സാവകാശം വേണമെന്നുമാണ് അപേക്ഷയിൽ മുഖ്യമായും ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുക. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ കോടതിയിൽ പറയില്ല. അപേക്ഷ പരിഗണിക്കാൻ കോടതി തീരുമാനിച്ചാൽ സംസ്ഥാന സർക്കാരിന്റെ വാദം കൂടി കേട്ടാകും ദേവസ്വം അന്തിമ തീരുമാനമെടുക്കുക.
Post Your Comments