KeralaLatest NewsIndia

ശശികലയുടെ അറസ്റ്റ്: വ്യാപക പ്രതിഷേധവും മാർച്ചും, ശബരിമലയിലെ ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി (വീഡിയോ)

ശശികലയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുന്നവരുടെ എണ്ണം നിമിഷങ്ങള്‍ക്കകം കൂടിവരികയാണ്.

ശബരിമലയിലെ ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള . ക്രമസമാധാനം സ്റ്റേറ്റ് വിഷയമാണ് എന്നാല്‍ അവരില്‍ അത് ഒതുങ്ങുമോ ? ക്രമസമാധാനം കേന്ദ്രസേനയെ എല്പ്പിക്കുന്നതിന്റെ സാധ്യതകളെ സംബന്ധിച്ച് ഉന്നത നിയമജ്ഞരുമായി കൂടിയാലോചന നടത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു .അഞ്ചരക്കോടി ഭക്തരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ശബരിമലയില്‍ എത്തുന്നത് . ഇത് കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ നാലിരട്ടി വരും .

അവര് വരുന്ന സമയത്ത് ഇവരല്ല നിയന്ത്രിക്കേണ്ടത് . അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളെ കൊണ്ട് വന്നു എത്തിക്കുന്നത് . വിവിധ സംസ്ഥാനങ്ങള്‍ക്ക് വിശ്വാസികളുടെ കാര്യത്തില്‍ അവരുടെതായ വികാരമുണ്ടാകും . അതില്‍ നിയമം നിസഹായമാണോ? ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഉന്നത നിയമജ്ഞരുമായി കൂടിയാലോചന നടത്തും. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാന്‍ കഴിയുന്നതല്ല .

സര്‍ക്കാരിന്റെ കാട്ടുനീതിയ്ക്കെതിരെ പ്രതിഷേധിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാതെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.  കരുതൽ തടങ്കലാണെന്നാണ് പറയുന്നത്. എന്നാല്‍ കരുതൽ തടങ്കലിന് കേരളത്തില്‍ നിയമമില്ല. 1975 ന് ശേഷം പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ കരുതൽ തടങ്കൽ പാടില്ലെന്നാണ് നിയമം എന്തിനു പോലീസ് തടഞ്ഞു ? എന്ത് അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ വെച്ചത് ? അവരുടെ സ്വാതന്ത്ര്യം എന്തിനു നിഷേധിച്ചു ? ഈ വലിയ ചോദ്യത്തിന് സമൂഹം ഉത്തരം തേടുകയാണെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു .

ശബരിമലയെ എങ്ങനേയും തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയാണ് പോലീസ് അയ്യപ്പന്മാര്‍ വേണ്ട എന്ന തീരുമാനം. ശബരിമലയുടെ എല്ലാ പൈതൃകവും സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. ശബരിമലയുടെ ആത്മീയത ഇല്ലാതാക്കി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം .സര്‍ക്കാരും പൊലീസും നിയമവാഴ്ചയുടെ അന്തകരായെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോടു പറഞ്ഞു. ഇതിനിടെ ശശികലെ ടീച്ചറെ വിട്ടയക്കുന്നത് വരെ ഹര്‍ത്താല്‍ തുടരുമെന്ന് ബിജെപി അറിയിച്ചു.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആകെ കുഴഞ്ഞു മറിഞ്ഞ സാഹചര്യത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ കസ്റ്റഡിയില്‍ എടുത്തതാണ് പൊലീസിന അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയത്. ഇന്നലെ രാത്രി മരക്കൂട്ടത്ത് നിന്ന് കരുതല്‍ തടങ്കലില്‍ ആക്കിയ ശശികലയെ റാന്നി പൊലീസ് സ്റ്റേഷന്‍ എത്തിച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞത്.തന്നെ പിടികൂടിയത് എവിടെയാണോ അവിടെ തന്നെ കൊണ്ടു വിടണം എന്ന് പറഞ്ഞ് ജലപാനം പോലുമില്ലാതെ ശശികല സത്യാഗ്രഹമിരിക്കുകയാണ്.

ഇതിന് പിന്നാലെ ശശികലയെ റാന്നി സ്റ്റേഷനില്‍ എത്തിച്ചെന്ന വാര്‍ത്ത അറിഞ്ഞ് സ്റ്റേഷന്‍ വളഞ്ഞ് നാമജപ പ്രതിഷേധം നടത്തുകയാണ് ഭക്തര്‍. നിലവില്‍ ആയിരത്തിലധികം പേര്‍ സ്റ്റേഷന് ചുറ്റുമായി ഉണ്ട്. ഇതിലേറെയും സ്ത്രീകള്‍ ആണെന്നതാണ് ഏറെ ശ്രദ്ധേയം. പൊലീസ് സ്റ്റേഷന്റെ കവാടം വരെ ഉപരോധിച്ച്‌ നില്‍ക്കുകയാണ് ഭക്തര്‍. സ്റ്റേഷനുള്ളില്‍ ശശികലയുമായി സമവായ ചര്‍ച്ച തുടരുകയാണ് പൊലീസ്. എന്നാല്‍ തന്നെ എവിടെ നിന്നാണോ പിടിച്ചത് അവിടെ തന്നെ കൊണ്ട വിടണം എന്ന നിലപാടിലാണ് ശശികല.

അതേസമയം ശശികലയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുന്നവരുടെ എണ്ണം നിമിഷങ്ങള്‍ക്കകം കൂടിവരികയാണ്. പല സ്ഥലങ്ങളിലും സ്ത്രീകളുടെ നാമജപ ഘോഷയാത്ര നടക്കുകയാണ്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button