കൊച്ചി: ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടില്‍ കനത്ത നാശനഷ്ടം. ഇതുവരെ 28 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. ഗജ കേരളത്തിലെത്തിയപ്പോള്‍ ന്യൂന മര്‍ദ്ദമായി രൂപപ്പെട്ടു. എറണാകുളം ജില്ലയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. കാറ്റ് മണിക്കൂറില്‍ 60 കിമീ വേഗതയില്‍ വീശിയടിക്കുമെന്നാണ് അറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 5 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് വീശിയടിച്ച കാറ്റില്‍ കോട്ടയത്ത് കനത്ത നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും മരങ്ങള്‍ മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
https://youtu.be/BlfKUiV69Mo
Post Your Comments