നെടുമ്ബാശേരി : ശബരിമല ദർശനത്തിനെത്തി നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങിയിട്ടും തൃപ്തി ദേശായി കുലുങ്ങിയില്ല. പുറത്തു ശരണംവിളി മുഴങ്ങിയപ്പോൾ അകത്തു ഫോണ്‍വിളി തുടർന്നു. പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങിയപ്പോഴും തൃപ്തി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു . പോലീസിനു നടുവില്‍ ഭക്ഷണവും വിശ്രമവും ചര്‍ച്ചയുമൊക്കെയായി തിരക്കിലായിരുന്നു അവര്‍. ഇതിനിടെ വിദേശ ചാനലുകള്‍ക്ക് ഉള്‍പ്പെടെ ഫോണില്‍ തത്സമയപ്രതികരണം നല്കി.
കാത്തിരിപ്പിനിടെ ഫോണ്‍ ചെയ്യാനാണു കൂടുതല്‍ സമയവും ചെലവഴിച്ചത്. ടാക്സിക്കാര്‍ വാഹനം വിട്ടുനല്‍കാന്‍ തയാറല്ലെന്ന വിവരം ഇതിനിടെ പോലീസ് അറിയിച്ചു. ഇതോടെ കേരളത്തിലെ സുഹൃത്തുക്കളെ വിളിച്ച് വാഹനവും താമസവും ഒരുക്കാനുള്ള ശ്രമമായി. പുറത്തു പ്രതിഷേധം മൂര്‍ഛിച്ചതോടെ ടെര്‍മിനല്‍ കവാടത്തിനു മുന്നിലെത്തി സമരക്കാരെ കൈവീശിക്കാണിച്ചു. പ്രകാപിതരായ സമരക്കാര്‍ കൂക്കിവിളിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് ടെര്മിനലിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു. അപ്പോഴും തൃപ്തിക്കു ഭാവഭേദമുണ്ടായിരുന്നില്ല. മലകയറാനാകാതെ മടങ്ങിയപ്പോഴും മുന്നറിപ്പ് നൽകാതെ തിരിച്ചുവരുമെന്ന് തൃപ്തി പറഞ്ഞിരുന്നു.
Post Your Comments