പാറ്റ്ന: ഐശ്വര്യയുമായി പിരിയാന്‍ സമ്മതിക്കാതെ വീട്ടിലേക്കു മടങ്ങില്ലെന്നു ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ്. താന്‍ ഇപ്പോള്‍ ഹരിദ്വാറിലാണുള്ളതെന്നു സ്ഥിരീകരിച്ച തേജ് പ്രതാപ്, ഇളയ സഹോദരനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന് ജന്മദിനാശംസയും നേര്‍ന്നു.
റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തി പിതാവ് ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു മടങ്ങിയ തേജ് പ്രതാപ് വീട്ടില്‍ മടങ്ങിയെത്തിയില്ല. ശനിയാഴ്ച ബോധ്ഗയയിലാണ് തേജ് പ്രതാപിനെ അവസാനമായി കാണുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹ മോചനം സംബന്ധിച്ച അഭിപ്രായം ചോദിക്കുന്നതിനാണ് തേജ് പ്രതാപ് ലാലുവിനെ സന്ദര്‍ശിച്ചത്. ഐശ്വര്യയില്നിന്നു ഡിവോഴ്സ് ആവശ്യപ്പെട്ട് തേജ് പ്രതാപ് പാറ്റ്ന കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ 29-ന് ഹര്‍ജി കോടതി പരിഗണിക്കും.
Post Your Comments