CricketLatest News

ഗ്ലാസ് വാതില്‍ തകര്‍ന്നു: മുന്‍ ക്രിക്കറ്റ് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗ്ലാസ് വാതിലുകളിലൊന്ന് വീണ് കാര്‍ഡ്സ് പാക്കറ്റ് പോലെ തകര്‍ന്നുപോകുകയായിരുന്നുവെന്ന് മഞ്ജരേക്കര്‍ പ്രതികരിച്ചു

ലക്നൗ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. താരങ്ങളായ സുനില്‍ ഗവാസ്‌ക്കറും സഞ്ജയ് മഞ്ജരേക്കറുമാണ് കമന്ററി ബോക്സിലെ ഗ്ലാസ് തകര്‍ന്നു വീണുള്ള അപകടത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച നടന്ന ഇന്ത്യ-വിന്‍ഡീസ് മത്സരത്തിനു മുമ്പായിരുന്നു അപകടം. കമന്ററി പറയുന്നതിനായി ഇരു താരങ്ങളും ബോക്സിലേക്കു കടക്കുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും കമന്ററി ബോക്‌സിലേയ്ക്കു കടന്നതിനു തൊട്ടു പിന്നാലെ പുതുതായി നിര്‍മ്മിച്ച ലക്നൗ ഏകനാ സ്റ്റേഡിയത്തിലെ കമന്ററി ബോക്സിലെ ഒരു ഗ്ലാസ് വാതില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ല.

ഗ്ലാസ് വാതിലുകളിലൊന്ന് വീണ് കാര്‍ഡ്സ് പാക്കറ്റ് പോലെ തകര്‍ന്നുപോകുകയായിരുന്നുവെന്ന് മഞ്ജരേക്കര്‍ പ്രതികരിച്ചു. സ്റ്റേഡിയത്തിലെ ആദ്യത്തെ അന്താരാഷ്ട്ര മത്സരമാണ് ഇന്നലെ നടന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേര് നല്‍കിയ സ്റ്റേഡിയമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button