പത്തനംതിട്ട : ശബരിമലയിൽ നടക്കുന്നത് രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്.
ഇതിനെതിരെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ശബരിമലയിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ സാഹചര്യം കണക്കിലെടുത്ത് ഗവര്‍ണര്‍ക്കും പരാതി നല്‍കി. ശബരിമലയില്‍ ഇത്രയധികം പൊലീസിനെ വിന്യസിക്കാന്‍ തക്ക ക്രമസമാധാന പ്രശ്നങ്ങള്‍ ഒന്നുമില്ല. മാദ്ധ്യമങ്ങള്‍ക്ക് നേരെ ആക്രമം നടന്നിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
തന്ത്രി നിയമോപദേശം തേടിയ സംഭവത്തില്‍ പ്രതികരിക്കാനില്ല. കേസ് എടുത്തിട്ടുണ്ടെങ്കില്‍ നിയമം അതിന്റെ വഴിക്ക് പോകും.വത്സന്‍ തില്ലങ്കേരിയടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ക്രിമിനല്‍ എന്ന് വിളിച്ച എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് തന്നെയാണ് ആ തൊപ്പി ചേരുന്നതെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
Post Your Comments