കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താലില്‍ താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ്സ് തകര്‍ത്ത കേസില്‍ നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. താമരശ്ശേരി ചാലുമ്പാട്ടില്‍ ശ്രീഹരി, പൊല്‍പാടത്തില്‍ സുനില്‍കുമാര്‍ എന്ന ഉണ്ണി, പരപ്പന്‍പൊയില്‍ കായക്കല്‍ അര്ജുന്, കണ്ടമ്പാറക്കല്‍ കെ പി വിനീഷ് തുടങ്ങിയവരാണ് അറസ്റ്റിലായത്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കോഴിക്കോടുനിന്നും മൈസൂരിലേക്കുപോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് താമരശ്ശേരി ചുങ്കത്തുവെച്ച് കല്ലെറിഞ്ഞും ചില്ലുതകര്‍ത്തും പ്രതികള്‍ നശിപ്പിച്ചത്.
Post Your Comments