ഫിയെസ്റ്റ സെഡാനുകളെ തിരിച്ചുവിളിച്ച് ഫോര്‍ഡ് ഇന്ത്യ. ഡോറുകളില്‍ സംഭവിച്ച നിര്‍മ്മാണപ്പിഴവു 2014 മോഡലിലെ അവസാന പതിപ്പുകളിലാണ് കണ്ടെത്തിയത്. നിര്‍മ്മാണപ്പിഴവു എത്രയധികം കാറുകളെ ബാധിച്ചെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും കമ്പനി മോഡലിന്റെ പഴക്കം കണക്കിലെടുത്തു മുഴുവന്‍ യൂണിറ്റുകളും പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോർഡ്.
ഇതിന്റെ ഭാഗമായി ഉടമകള്‍ക്ക് സമീപമുള്ള ഫോര്‍ഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും, ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും കാറില്‍ നിര്‍മ്മാണപ്പിഴവുണ്ടോയെന്നു പരിശോധിക്കാം. തകരാറുള്ള ഡോര്‍ ഘടകങ്ങള്‍ കമ്ബനി സൗജന്യമായി മാറ്റി നല്‍കും. ഉടമകൾ വെബ്‌സൈറ്റിലെ ഫീല്‍ഡ് സര്‍വീസ് ആക്ഷന്‍സ് എന്ന വിഭാഗത്തില്‍ ഉടമകള്‍ പ്രവേശിച്ച ശേഷം ഷാസി നമ്ബര്‍ / വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ ഉപയോഗിച്ചു തിരിച്ചുവിളിച്ച പട്ടികയില്‍ സ്വന്തം കാറുമുണ്ടോയെന്നു പരിശോധിക്കാം.
Post Your Comments