കൊച്ചി:ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് കേന്ദ്രം എന്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി. ശബരിമല യുവതീപ്രവേശന വിഷയം കത്തിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. സമാധാനമായി പ്രാര്‍ത്ഥനായജ്ഞം നടത്തിയവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം കേരളത്തില്‍ നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
റിവ്യൂ ഹര്‍ജി തള്ളിയാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് എന്തുകൊണ്ട് അമിത് ഷാ പറയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ശബരിമല സ്ത്രീപ്രവേശന വിധിയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അടിയന്തരാവസ്ഥയെക്കാള്‍ ഭീകരതയാണ് അഴിച്ചു വിട്ടിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.
Post Your Comments