അബുദാബി: പൊതുമാപ്പ് ഒക്ടോബർ 31 ന് അവസാനിക്കാനിരിക്കേ നിരവധിപേർ ഉപയോഗപ്പെടുത്താൻ തയ്യാറാകുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ചെക്കുകേസുകളിലും മറ്റും കുടുങ്ങി കിടക്കുന്നവർ അനവധിയാണ് . അനധികൃത താമസക്കാര്‍ എത്രയും വേഗം രാജ്യം വിട്ടു പോവുകയോ താമസം നിയമ വിധേയമാക്കുകയോ ചെയ്യണമെന്ന് താമസകാര്യവിഭാഗം ഡയറക്ടറര്‍ ബ്രിഗേഡിയര്‍ സയിദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു.
ഇത്തരത്തിൽ കുടുങ്ങി കിടക്കുന്ന ആളുകളിൽ മലയാളികളടക്കം ആയിരകണക്കിന് വിദേശികള്‍ ആനുകൂല്യം ഉപയോഗപ്പെടുത്താതെ രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. ബാങ്ക് വായ്പ, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകള്‍ മുടങ്ങിയവരാണ് പ്രധാനമായും പൊതുമാപ്പിനായി സേവന കേന്ദ്രങ്ങളെ സമീപിക്കാന്‍ ഭയക്കുന്നത്.
Post Your Comments