ഡല്‍ഹി: നഗരമധ്യത്തില്‍വെച്ച് ഗണ്‍മാന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യക്ക് പിന്നാലെ മകനും മരണത്തിന് കീഴടങ്ങി. ഒക്‌ടോബര്‍ 13 ന് ശനിയാഴ്ച വൈകുന്നേരം സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കൃഷ്ണന്‍കാന്ത് ശര്‍മയുടെ മകനും ഭാര്യയ്ക്കും ഗണ്‍മാന്റെ വെടിയേറ്റത്. നെഞ്ചിനു വെടിയേറ്റ ഭാര്യ റിതു അന്ന് രാത്രി തന്നെ ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. മകന്‍ ധ്രുവ്(18) ഇന്ന് പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മഹിപാല്‍ സിങാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിവെച്ച ശേഷം ധ്രുവിനെ വലിച്ചിഴച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ അവരെ റോഡില്‍ ഉപേക്ഷിച്ച് കാര്‍ ഓടിച്ച് പോവുകയായിരുന്നു. പോകുന്ന വഴി ഇയാള്‍ ജഡ്ജിയുടെ ഫോണിലേക്ക് വിളിച്ച് താന്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തതായി അറിയിക്കുകയും ചെയ്തു.
പൊലീസ് സ്‌റ്റേഷനിലെത്തിയ മഹിപാല്‍ സിങ് അവിടെയും വെടിയുതിര്‍ത്തു. ഇയാളെ അവിടെ വച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതേസമയം, വെടിയുതിര്‍ത്തതിനു പിന്നിലെ കാരണം വ്യക്തമല്ല. തലക്ക് വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്‌സയിലായിരുന്ന ധ്രുവിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments