കുമ്പള: സി ഐ ടി യു- ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.സി ഐ ടി യു പ്രവര്‍ത്തകനായ നന്ദുവിനാണ് (28) പരിക്കേറ്റത്. ഇയാളെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പളയില്‍ ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. ബി എം എസ് പ്രവര്‍ത്തകര്‍ നന്ദുവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
അക്രമത്തിനുള്ള കാരണം വ്യക്തമല്ല. ഏതാനും മാസങ്ങളായി സീതാംഗോളി ടൗണില്‍ ചിലര്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്.
Post Your Comments