KeralaLatest News

ശബരിമല ദർശനം : തീരുമാനം പിൻവലിച്ചിട്ടില്ലെന്ന് മഞ്ജു

പോലീസ് സുരക്ഷ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു

പത്തനംതിട്ട : ശബരിമല ദർശനമെന്ന തീരുമാനം പിൻവലിച്ചിട്ടില്ലെന്ന് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ മഞ്ജു. പ്രതികൂലമായ കാലാവസ്ഥയും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ് ഇന്ന് മടങ്ങിയത്. പോലീസ് സുരക്ഷ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. ദർശനത്തിനായി വീണ്ടും വരുമെന്നും എന്ന് വരുമെന്നതിൽ തീരുമാനം പിന്നീടെന്നും മഞ്ജു പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് ശബരിമല ചവിട്ടണമെന്ന് ആഗ്രഹവുമായി സുരക്ഷ തേടി മുപ്പത്തിയെട്ടുകാരിയായ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഏറെ നേരം നീണ്ട കൂടിയാലോചനകൾക്ക് ശേഷം മഞ്ജുവിന് ഇന്ന് പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയായിരുന്നു കാരണം.ശക്തമായ മഴയും വഴിയിൽ വഴുക്കലുമുള്ളതുകൊണ്ട് ഇപ്പോൾ വലിയ സുരക്ഷാ സംഘത്തോടൊപ്പമുള്ള യാത്ര പ്രായോഗികമല്ലെന്ന് ഐജി ശ്രീജിത്ത് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button