മുംബൈ: ത്വക്ക് രോഗം പരിശോധിക്കാന്‍ ഹോസ്റ്റല്‍വാര്‍ഡന്‍ വിദ്യാര്‍ത്ഥിനിയെ തുണിയുരിഞ്ഞു . മുംബൈയില്‍ സാന്താക്രൂസിലെ എസ്. എന്‍ .ഡി.റ്റി. വനിതാ സര്‍വ്വകലാശാല ഹോസ്റ്റലിലാണ് സംഭവം . ജമ്മുകാശ്മീര്‍ സ്വദേശിയായ മൂന്നാംവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്.കൈയില്ലാത്ത ചുരീദാര്‍ ധരിച്ചതാണ് പ്രശ്നത്തിന് കാരണം. ഇത്തരം വസ്ത്രങ്ങള്‍ക്ക് ഹോസ്റ്റലില്‍ നിരോധനമുണ്ട്. വിദ്യാര്‍ത്ഥിനിയെ വിളിപ്പിച്ച വാര്ഡന് കൈയില്ലാത്ത വസ്ത്രം ധരിച്ചതിന്റെ കാരണം തിരക്കി. ത്വക്ക് രോഗമുണ്ടെന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ളീവ്ലെസ് ചുരീദാര്‍ ധരിച്ചതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. ശിക്ഷാ നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കള്ളംപറയുകയാണെന്നും രോഗമുണ്ടോയെന്ന് നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടണമെന്നും വാര്ഡന് പറഞ്ഞു. തുടര്‍ന്ന് മറ്റൊരുമുറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് വസ്ത്രമുരിയുകയായിരുന്നു. വിദ്യാര്‍ത്ഥിനി പരാതിനല്കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്.
Post Your Comments