KeralaLatest News

ഭര്‍ത്താവ് തൂങ്ങി മരിച്ചത് സംബന്ധിച്ച്‌ സഹോദരിമാര്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ യുവതി തൂങ്ങി മരിച്ചു

മാനന്തവാടി : ഭര്‍ത്താവ് തൂങ്ങി മരിച്ചത് സംബന്ധിച്ച്‌ സഹോദരിമാര്‍ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ യുവതി തൂങ്ങി മരിച്ചു. ക്ലബ് കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് യുവതി തൂങ്ങി മരിച്ചത്. വെള്ളിയാഴ്‌ച്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. കൂത്തുപറമ്പ് സ്വദേശിനി ഇഞ്ചിക്കാലായില്‍ ആരാധനയെ(35) ആണു വെള്ളിയാഴ്ച രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ക്ലബ്കുന്നില്‍ തന്നെ തൂങ്ങി മരിച്ച മനോജിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി വെള്ളിയാഴ്ച രാത്രി സഹോദരിയുമായി വഴക്കുണ്ടാക്കിയ ശേഷം മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button