വി.എസ് അച്യുതാനന്ദന്റെ സഹോദരഭാര്യയ്ക്ക് ഒടുവിൽ ധനസഹായം ലഭിച്ചു. 82 വയസ്സുള്ള സരോജിനി പതിനായിരം രൂപ ധനസഹായം തേടി അഞ്ച് തവണയാണ് ബാങ്കും പറവൂര്‍ വില്ലേജ് ഓഫീസും കയറിയിറങ്ങിയത്. ധനസഹായം വൈകിയതിന് പിന്നില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ വീഴ്ച്ചയാണെന്നാണ് വിശദീകരണം. വി.എസ് അച്യുതാനന്ദന്റെ അനിയന് വി.എസ് പുരുഷോത്തമന്റെ ഭാര്യയാണ് സരോജിനി.
അതേസമയം, വിവിധ ജില്ലകളില്‍ ഇതേപോലെ പലരും ഇപ്പോഴും സഹായം കാത്ത് കഴിയുകയാണ്. പതിനായിരം രൂപ സഹായം കിട്ടാന്‍ അര്‍ഹതയുണ്ടോയെന്ന പരിശോധന പൂര്‍ത്തിയാകാന്‍ വൈകിയതോടെയാണ് ധനസഹായം വൈകിയത്.
Post Your Comments