Latest NewsInternational

തുല്യ ലിംഗ നീതിയ്ക്കായി സ്‌ക്കൂളില്‍ പുതിയ നിയമം

സ്‌കൂളില്‍ ഇനി ഇറുകി പിടിച്ച ലെഗ്ഗിങ്സും കീറി പറിഞ്ഞ ജീന്‍സും ഇടാം

 

കാലിഫോര്‍ണിയ: സ്‌കൂളില്‍ ഇനി ഇറുകി പിടിച്ച ലെഗ്ഗിങ്സും കീറി പറിഞ്ഞ ജീന്‍സും ഇടാം.  തുല്യ ലിംഗ നീതിയ്ക്കായി സ്‌ക്കൂളില്‍ പുതിയ നിയമം.

വ്യത്യസ്തമായ ഈ നീക്കം സ്വീകരിക്കുന്ന സ്‌കൂള്‍, മറ്റുള്ള വിദ്യാലയങ്ങളെ സെക്‌സിസ്റ്റ് മനോഭാവം ഉള്ള സ്‌കൂളുകള്‍ എന്നാണ് വിളിക്കുന്നത്. വസ്ത്ര ധാരണത്തില്‍ സ്വീകരിക്കുന്ന നിലപാട് ലിംഗ നീതി ഉറപ്പു വരുത്താനാണ് എന്നാണ് ഇവര്‍ വാദിക്കുന്നത്. കുട്ടികളുടെ ആവശ്യ പ്രകാരമാണ് ഇത്തരം ഒരു നിലപാട് സ്വീകരിച്ചത് തന്നെ. മിഡില്‍ സ്‌കൂളിലെ കുട്ടികള്‍ തങ്ങളെ ഇത്തരത്തില്‍ വസ്ത്രത്തിന്റെ ഇറക്കവും സ്ട്രാപ്പിന്റെ വീതിയും നോക്കി അളക്കരുത് എന്ന് കുറ്റപ്പെടുത്തി. തുല്യ ലിംഗ നീതി എന്ന് അവകാശപ്പെടുമ്‌ബോഴും ഇത്തരം വൈരുദ്ധ്യങ്ങള്‍ എങ്ങനെ സ്വീകരിക്കാന്‍ കഴിയും എന്നതായിരുന്നു കുട്ടികളുടെ ചോദ്യം.

കുട്ടികള്‍ക്ക് ആത്മവിശ്വാസം വളര്‍ത്താനും ബോഡി ഷേയ്മിങ് ഒഴിവാക്കാനും ഒക്കെ ഇത് നല്ല മാര്‍ഗമാണ് എന്ന് ഈ ആശയത്തെ പിന്താങ്ങുന്നവര്‍ പറയുന്നത്. സ്ത്രീ ശരീരത്തെ കൂടുതല്‍ സെക്ഷ്വലൈസ് ചെയ്ത കാണുന്ന രീതികള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും എന്നാണ് സ്‌കൂള്‍ അധികൃതരും പറയുന്നത്. ശീതകാലത്തിന്റെ തുടക്കത്തോടെ ഇത് പ്രാവര്‍ത്തികം ആക്കാനാണ് അധികൃതര്‍ നോക്കുന്നത്. കുറച്ചു നാള്‍ ഇത്തരം ഒരു പരീക്ഷണം നടത്തിയ ശേഷം അതിന്റെ ഫലം നോക്കാനാണ് ഇവരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button