Latest NewsIndia

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി–2 പരീക്ഷണ വിക്ഷേപണം വിജയം

2016 നവംബറിലും പൃഥ്വി രണ്ട് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.

ബാലസോർ ; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല മിസൈലായ പൃഥ്വി–2 പരീക്ഷണ വിക്ഷേപണം വിജയം. സാധാരണയിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ദിവസം രാത്രിയാണ് പരീക്ഷണം നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ സ്ട്രാറ്റജിക്ക് ഫോഴ്സ് കമാൻഡും,ഡി ആർ ഡി ഒ യും സംയുക്തമായാണ് പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

ബാലാസോറിനു സമീപത്തെ ചാന്ദിപ്പൂരിൽ നിന്നായിരുന്നു വിക്ഷേപണം.ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യയാണ് മിസൈലിൽ ഉപയോഗിക്കുന്നത്.മിസൈലിന് 350 കിലോമീറ്റര്‍ ദൂരെവരെ പ്രഹരശേഷിയുണ്ട്. 500 മുതൽ 1000 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന പൃഥ്വി 2 വിൽ ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എഞ്ചിനാണുള്ളത്.

2003ല്‍ സായുധസേനയ്ക്കു കൈമാറിയ പൃഥി-2, ഡിആര്‍ഡിഒയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യത്തെ മിസൈലാണ്. 2016 നവംബറിലും പൃഥ്വി രണ്ട് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.

shortlink

Post Your Comments


Back to top button