KeralaLatest News

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ജാഗ്രതാനിർദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന്​ സമീപത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്​ടോബര്‍ ആറ്​ മുതല്‍ ഒമ്പത്​ വരെ സംസ്ഥാനത്തിന്റെറ ചില പ്രദേശങ്ങളില്‍ ഏഴ്​ മുതല്‍ 11 സെന്റി മീറ്റര്‍ വരെ ശക്​തമായ മഴയോ 12 മുതല്‍ 21 സെന്റി മീറ്റര്‍ വരെ അതിശക്​തമായ മഴയോ ഉണ്ടാകാനിടയുണ്ടെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തില്‍ ചുഴലിക്കാറ്റുണ്ടാവില്ലെങ്കിലും അതിശക്​തമായ കാറ്റിന്​ സാധ്യതയുണ്ട്​. അതേസമയം ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക്​ പടിഞ്ഞാറ്​ ഭാഗത്തേക്ക്​ നീങ്ങി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച്‌​ ഒമാന്‍ തീരത്തേക്ക്​ നീങ്ങാനാണ് സാധ്യത.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button