ആലപ്പുഴ: സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാതെ ഇനിയും ആയിരങ്ങള്‍ കേരളത്തില്‍ ബാക്കിയാണ്. ആലപ്പുഴ തലവടി വില്ലേജില്‍ മാത്രം മുന്നൂറ്റിയമ്പതിലേറെ പേര്‍ക്കാണ് ഇനിയും പണം കിട്ടാനുള്ളത്. വിവരങ്ങള്‍ നല്‍കുമ്പോഴുണ്ടായ ഡാറ്റാ എന്‍ട്രി പിഴവിന്റെ പേരിലാണ് പലയിടങ്ങളിലും ഒന്നരമാസത്തിലേറെയായിട്ടും പണം ജനങ്ങള്‍ക്ക് കിട്ടാത്തത്. ഇത് ഉടന്‍ തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍.
Post Your Comments