KeralaLatest News

അത് വ്യാജപ്രചാരണം: പന്തളം കൊട്ടാരം

പത്തനംതിട്ട•ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം വിട്ടു തരില്ലെന്നുള്ള തരത്തിലുള്ള സോഷ്യല്‍ മീഡിയയില്‍ മീഡിയ പ്രചാരണം വ്യാജമാണെന്ന് പന്തളം കൊട്ടാരം.

അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം സന്നിധാനത്തില്‍ എത്തിക്കുന്നതും മറ്റുമായി ശബരിമലയുമായി ബന്ധപ്പെട്ട ഒരാചാരവും ലംഘിക്കുവാന്‍ കൊട്ടാരത്തിനാവില്ല. അങ്ങനെ തീരുമാനിച്ചിട്ടില്ല. തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പന്തളം കൊട്ടാരം നിവഹക സംഘം അഭ്യര്‍ഥിച്ചു.

വ്യാജപ്രചാരണണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് പി.ജി ശശികുമാര്‍ വര്‍മ വ്യക്തമാക്കി.

panthalam palace

അതേസമയം, ശബരിമലയിലെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സുപ്രീം കോടതി തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. വനിതാ ജഡ്ജിയുടേത് കൃത്യമായ വിധിയാണ്. ശബരിമലയില്‍ ലിംഗവിവേചനമില്ലെന്നും ശശികുമാര്‍ വര്‍മ പറഞ്ഞു. ഭക്തജനങ്ങളില്‍ വനിതകളുടെ അഭിപ്രായം വോട്ടിനിട്ടു നോക്കിയാല്‍ പത്തു ശതമാനം പോലും വിധിയെ അനുകൂലിക്കില്ലെന്നും ശശികുമാര്‍ പറഞ്ഞു.

വിവിധസംഘടനകളുടെ സഹകരണത്തോടെ ചൊവ്വാഴ്ച പന്തളം ക്ഷേത്തത്തിലേക്ക് നാമജപ ഘോഷയാത്ര സംഘടിപ്പിക്കും. ഹൈന്ദവരുടെ കടക്കല്‍ കത്തി വെക്കുന്ന തരത്തിലുള്ള ഉത്തരവാണ് സുപ്രീംകോടതി നടത്തിയതെന്നും അവര്‍ പറഞ്ഞു. ആരെയോ തൃപ്തിപ്പെടുത്താനുള്ള നീക്കമാണെന്നും സംശയിക്കുന്നു. അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചും റിവ്യൂ പെറ്റീഷനില്‍ തീരുമാനമെടുക്കും.

രാഷ്ട്രപതിയെയും കേന്ദ്രസര്‍ക്കാരിനെയും കണ്ട് ആചാരങ്ങളില്‍ നിയമനിര്‍മ്മാണത്തിന് അപേക്ഷിക്കുന്ന കാര്യത്തിലും കൊട്ടാരവും മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന് ആലോചിക്കുന്നുണ്ടെന്നും കൊട്ടാരം നിവാഹക സംഘം ഭാരവാഹികള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button