ചരിത്രത്തിലാദ്യമായി കശ്മീരില്‍ ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കശ്മീര്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി നേട്ടം കുറിച്ചത്. സെപ്തംബര്‍ 25 ആയിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. അച്ചാബല്‍, കുലാം മേഖലയില്‍ നിന്ന് രണ്ട് വീതം സ്ഥാനാര്‍ത്ഥികളും, ദേവ്സര്‍ മുനിസിപ്പാലിറ്റിയിലേക്ക് ഒരു ബിജെപി സ്ഥാനാര്‍ത്ഥിയുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ബാലു ഗോസാനി, ജ്യോതി ഗോസാനി, ഊര്‍മ്മിള ബലി, റിഷാപ് ബലി, സതീഷ് സുഷി തുടങ്ങിയവരാണ് വിജയിച്ചത്.പ്രത്യേക ഭരണഘടനപദവിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നഷണല്‍ കോണ്‍ഫറന്‍സും, പിഡിപിയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.ജമ്മു കശ്മീര്‍ ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗമായ ബിജെപി നേതാവ് സുരീന്ദര്‍ ആംദാറാണ് വിജയവിവരം പ്രഖ്യാപിച്ചത്.
പടിഞ്ഞാറാന്‍ കശ്മീരിലെ കുല്‍ഗാം ഉള്‍പ്പടെയുള്ള പടിഞ്ഞാറന്‍ കശ്മീരിലാണ് ബിജെപി സ്ഥാനാര്ത്തികള് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments