ബ്രിട്ടീഷ് പോലീസ് ഓഫീസറായ സോന്‍ഡേഴ്സിനെ വെടിവെച്ചു കെല്ലാനായി വിപ്ലവ നോതാവായ ഭഗത് സിംഗ് ഉപയോഗിച്ചിരുന്ന് തോക്ക് അലഹബാദ് സഗ്രഹാലയത്തില്‍ സൂക്ഷിക്കാന്‍ ആലോചന. ഇപ്പോള്‍ പഞ്ചാബിലെ ഹുസൈന്‍വാലി അതിര്‍ത്ഥിയിലുള്ള ബിഎസ്എഫ് മ്യൂസിസത്തിലാണ് തോക്ക് സൂക്ഷിച്ചിരിക്കുന്നത്. അവിടെ നിന്നും ഇത് അലഹബാദിലെ സഗ്രഹാലയത്തിലേയ്ക്ക് വിട്ടു കിട്ടുന്നതിനു വേണ്ടി അധികൃതര്‍ നിയമപരമായി ഇടപെടലുകള്‍ നടത്തുകയാണ് ഇപ്പോള്‍.
1857 മുതല്‍ 1947 വരെ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിനു വേണ്ടി പോരാടിയ നായകന്‍മാരുടെ ഓര്‍മ്മകള്‍ളുള്ള ആസാദ് ഗ്യലറിയില്‍ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ പേരില്‍ ആരംഭിക്കുന്ന ആ ഗ്യലറിയില്‍ ഭഗത് സിംഗിന്റെ തോക്ക് കൊണണ്ടു വരാനുള്ള നീക്കങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു. വീര പുരുഷനായ ഭഗത് സിംഗിന്റെ തോക്കുകളില്ലാതെ ഗ്യലറി പൂര്‍ണമാവില്ല എന്നാണ് അധികൃതര്‍ പറയുന്നത്. തോക്ക് ഇവിടെ എത്തിക്കുന്നതിനായി എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്. ഫില്ലോര്‍ പോലീസ് അക്കാദമിയില്‍ സൂക്ഷിച്ചിരുന്നു ഭഗത് സിംഗിന്റെ തോക്ക് 1968ലാണ് ഇന്‍ഡോറിലുള്ള ബിഎസ്എഫ്ന്റെ സെന്‍ട്രല്‍ സ്‌കൂള്‍ ഓഫ് വെപ്പണ്‍സ് ആന്‍ഡ് ടെക്ക്നിക്സിലേയ്ക്ക മാറ്റിയത്.
ഭഗത് സിംഗിന്റെ തോക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ താഴെ
- അമേരിക്കയില്‍ നിര്‍മ്മിതമായ ബോര്‍ കോള്‍ട്ട് സെമി ഓട്ടോമാറ്റിക് തോക്കാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.
- 168896 എന്നതായിരുന്നു തോക്കിന്റെ നമ്പര്‍
- 1931ല്‍ ഇത് പഞ്ചാബിലെ ഫില്ലോര്‍ പോലീസ് അക്കാദമിയില്‍ സൂക്ഷിക്കാന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടു.
- 13 വര്‍ഷങ്ങള്‍ക്ക് ശേഷം 1944ല്‍ ഇത് ഫില്ലോര്‍ പോലീസ് അക്കാദമിയില്‍ എത്തിച്ചു.
- 1968 ഇന്‍ഡോറിലുള്ള ബിഎസ്എഫ്ന്റെ സെന്‍ട്രല്‍ സ്‌കൂള്‍ ഓഫ് വെപ്പണ്‍സ് ആന്‍ഡ് ടെക്ക്നിക്സില്‍ എത്തി.
- തോക്കിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി പഞ്ചാബ് -ഹരിയാന ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പഞ്ചാബിന് തോക്കിന്റെ ഉടമസ്ഥാവകാളം കിട്ടി.
- പിന്നീടാണ് ഹുസൈന്‍ വാലിയിലുള്ള ബിഎസ്എഫ് സംഗ്രാലയത്തില്‍ ഇത് എത്തിച്ചേര്‍ന്നത്.
Post Your Comments