പെരിങ്ങോം : പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി അര്‍ധരാത്രിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിധി വേട്ടക്കാരും ദുര്മന്ത്രവാദികളും . നിധിശേഖരമുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്ന് വിവാദമായ അരവഞ്ചാല്‍ കണ്ണങ്കൈയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ആര്‍ക്കിയോളജി വിഭാഗം പരിശോധനയ്ക്കെത്തി. ആള്‍പാര്‍പ്പില്ലാത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പാതിരാത്രിയില്‍ അപരിചിതരെത്തി കിളയ്ക്കുകയും ദുര് മന്ത്രവാദങ്ങള്‍ നടത്തുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞതിനെത്തുടര്‍ന്നാണു നിധിക്കഥ പടര്‍ന്നത്. പെരിന്തട്ട വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
സംഭവം അരവഞ്ചാലിലെ പൊതുപ്രവര്‍ത്തകര്‍ പൂന്തോടന്‍ രമേശന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തൃശൂര്‍ സര്‍ക്കിളില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റ് ബി.വിനുരാജ്, കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പി.ഋഷികേശ് എന്നിവര്‍ പരിശോധനയ്ക്കെത്തിയത്.
മുനിയറയുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്ത ഉദ്യോഗസ്ഥര്‍ അത് സംബന്ധിച്ച റിപ്പോര്‍ട്ട് റവന്യു, പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറുമെന്നറിയിച്ചു. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ സമാന സ്വഭാവമുള്ള മുനിയറകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയില്‍ നിധിശേഖരമോ വിലപിടിപ്പുള്ള വസ്തുക്കളോ കണ്ടെത്തിയതായി അറിവില്ല. രണ്ടായിരം വര്‍ഷമെങ്കിലും പഴക്കമുള്ള മുനിയറകളാണ് കണ്ടെത്തിയതെന്നും വിശദമായ അന്വേഷണത്തിന് സ്ഥലമുടമയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ആവശ്യപ്പെടണമെന്നും പുരാവസ്തു വകുപ്പ് അധികൃതര്‍ അറിയിച്ചു
Post Your Comments