കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ വിട്ടിരിക്കുന്നു. ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി കൊണ്ടാണ് പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം. തിങ്കളാഴ്ച ഉച്ചയ്ക്ക 2.30ന് ഫ്രാങ്കോയെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവുണ്ട്. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. കോട്ടയം പോലീസ് ക്ലബിലേക്കാണ് അദ്ദേഹത്തെ കൊണ്ടു പോകുക.
Post Your Comments