KeralaLatest News

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വേഗത്തിലാക്കിയതിനു പിന്നില്‍ ദേശീയ വനിതാകമ്മീഷന്റെ ഇടപെടല്‍ : വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും നീക്കം

കോട്ടയം : ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വേഗത്തിലാക്കിയതിനു പിന്നില്‍ ദേശീയ വനിതാകമ്മീഷന്‍ രേഖാ ശര്‍മയുടെ ഇടപെടലിനെ തുടര്‍ന്ന്.
കേരളത്തിലെത്തിയ കമ്മിഷന്‍, നടപടി വൈകുന്നതില്‍ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. കേസന്വേഷണം വേഗത്തിലാക്കണമെന്നു പഞ്ചാബിലെയും കേരളത്തിലെയും മുഖ്യമന്ത്രിമാരോടും പൊലീസ് മേധാവികളോടും ദേശീയ വനിത കമ്മിഷന്‍ ആവശ്യപ്പെടുകയും ചെയ്തു. ബിഷപ്പിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിനു വേഗം പോരെന്നു പരാതിക്കാരിയായ കന്യാസ്ത്രീയും വനിതാ സംഘടനകളും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മയോടു പരാതിപ്പെട്ടിരുന്നു. നടപടി ഉണ്ടായില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ വിവരം അറിയിക്കുമെന്നു നാടുകുന്നിലെ കോണ്‍വെന്റിലെത്തിയപ്പോള്‍ രേഖ ശര്‍മ കന്യാസ്ത്രീക്ക് ഉറപ്പും നല്‍കി. മഠത്തിന്റെ ചുമരിലുള്ള ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം നീക്കം ചെയ്യാനും കമ്മിഷന്‍ നിര്‍ദേശിച്ചു.

അടുത്തയിടെ പി.സി. ജോര്‍ജ് എംഎല്‍എയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്നാണു ദേശീയ വനിതാ കമ്മിഷന്‍ വിഷയത്തില്‍ ഇടപെട്ടത്. ഇതോടെ കന്യാസ്ത്രീകളില്‍ ചിലര്‍ വിഷയം പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറിയിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. കൂടാതെ പീഡനാരോപണം നേരിടുന്ന ബിഷപ്പിനെ അജപാലന ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്താന്‍ മാര്‍പാപ്പയെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കു നിവേദനം നല്‍കിയ വിവിധ വനിതാ സംഘടനകളുടെ ദേശീയ നേതാക്കള്‍ വനിതാ കമ്മിഷനെ കാണിക്കാനും തീരുമാനിച്ചു.

2009 ജനുവരി 18-നാണ് ഡല്‍ഹി അതിരൂപതാ സഹായ മെത്രാനായി തൃശൂര്‍ മറ്റം സ്വദേശി ഫാ. ഫ്രാങ്കോ മുളയ്ക്കലിനെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചത്. ഡല്‍ഹി അതിരൂപതയില്‍ മെത്രാന്‍ സ്ഥാനത്തെത്തുന്ന പ്രഥമ മലയാളിയായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍. പഞ്ചാബിലെ ജലന്തര്‍ രൂപതയില്‍ വൈദികനായി സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു സഹായമെത്രാനായുള്ള നിയമനം. 1990 ല്‍ ആണു വൈദികപട്ടം സ്വീകരിച്ചത്. മറ്റം ഇടവകയില്‍നിന്നുള്ള രണ്ടാമത്തെ ബിഷപ്പാണ് ഫാ. ഫ്രാങ്കോ മുളയ്ക്കല്‍. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഡല്‍ഹി അതിരൂപതയുടെ പ്രഥമ മലയാളി സഹായമെത്രാനായി 2009 ഫെബ്രുവരി 21- നാണ് ചുമതലയേറ്റത്.

ജലന്തര്‍ രൂപതയിലെ മൂന്നാമത്തെ ബിഷപ്പായിരുന്നു ഫ്രാങ്കോ. രൂപതാ വൈദികരില്‍നിന്നു ബിഷപ്പായി ഉയരുന്ന ആദ്യത്തെയാളും. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂര്‍ തോപ്പ് സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു. നാഗ്പുര്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനത്തിനു ശേഷം ജലന്തര്‍ രൂപതയില്‍ നിന്നു 1990ല്‍ വൈദികപട്ടം സ്വീകരിച്ചു. പഞ്ചാബ് ഗുരു നാനക് ദേവ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലിഷ്, സോഷ്യോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദവും റോമില്‍ നിന്നു മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റും നേടി. റോമില്‍ അപ്പോസ്തലിക് യൂണിയന്‍ ഓഫ് ക്ലര്‍ജിയില്‍ കോഓര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles

Back to top button