ദോഹ: കുട്ടികളുടെ ബാഗിന്റെ ഭാരം കൂടുതലാണെങ്കിൽ ഇനി അത് ഗുരുതര കുറ്റമാണ്. കഴുത്ത്, തോൾ വേദനയ്‌ക്കു ചികിൽസ തേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഇത് മറ്റൊന്നും കൊണ്ടല്ല സംഭവിക്കുന്നത്. അമിത ഭാരമുള്ള ബാഗുമായുള്ള കുട്ടികളുടെ നടപ്പ് തന്നെയാണ് ഇതിനു കാരണം. സ്‌കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10-15 ശതമാനത്തിൽ അധികമാകാൻ പാടില്ല. നെഞ്ചിനെയോ അരക്കെട്ടിനെയോ കൂട്ടി ബന്ധിപ്പിക്കുന്ന സ്‌ട്രാപ്പുകൾ ആവശ്യമില്ല.
ALSO READ: ജീവകാരുണ്യ പ്രവർത്തനത്തിന് ആമസോണ്‍ മേധാവിയുടെ സഹായഹസ്തം
നടുവേദനയുള്ള കുട്ടികൾക്കു ട്രോളി ബാഗാണ് ഉചിതം. എന്നാൽ പല സ്‌കൂളുകളും സുരക്ഷാ കാരണങ്ങളാൽ ഇത് അനുവദിക്കാറില്ല. 45-50 പ്രായക്കാരിൽ കണ്ടിരുന്ന വാതരോഗങ്ങൾ ഇപ്പോൾ 16-18 പ്രായക്കാരിലും കാണുന്നുണ്ട്. എന്നാൽ കുട്ടികളിലെ സ്‌കോളിയോസിസും (നട്ടെല്ലിന്റെ വളവ്) സ്‌കൂൾ ബാഗിന്റെ ഭാരവും തമ്മിൽ ബന്ധമൊന്നുമില്ലെന്നും ഡോക്ടർമാർ പറയുന്നു. ആൺകുട്ടികളേക്കാൾ പെൺകുട്ടികളിലാണ് സ്‌കോളിയോസിസ് കാണപ്പെടുന്നത്. കുട്ടികൾ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കു മുന്നിൽ ചടഞ്ഞിരിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം.
Post Your Comments