ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും അതിനാല്‍ തന്നെ ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തുടര്‍ച്ചയായ 43-ാം ദിവസവും ഇന്ധന വില വര്‍ധിച്ചതോടെയാണ് വിഷയത്തില്‍ കേന്ദ്രം ആദ്യമായി വിശദീകരണം നല്‍കുന്നത്.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇന്ധനവില വര്‍ധനവിന്റെ പേരില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് വില കുറയ്ക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി കേന്ദ്രം രംഗത്തു വന്നിരിക്കുന്നത്. നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധനവില കുറയ്ക്കുന്നത് പ്രായോഗികമല്ല. വില കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിച്ചു.
Also Read : ഇന്ധനവില വർദ്ധനവ് ; ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധം
ഇന്ധനവില വര്‍ധനവിന്റെ പേരില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപക ബന്ദ് നടത്തിയിരുന്നു. ബന്ദിന് വിവിധ പ്രതിപക്ഷ കക്ഷികള്‍ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. നികുതി കുറച്ചാല്‍ അത് വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 19.47 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയായി ഈടാക്കുന്നത്. സംസ്ഥാനങ്ങള്‍ അവരുടെ രീതി അനുസരിച്ചും എക്സൈസ് നികുതി ഈടാക്കുന്നുണ്ട്.
Post Your Comments