ബാര്‍സലോണ: പബ്ലിക് ടോയ്ലറ്റില്‍നിന്ന് പൂര്‍ണ നഗ്നയായി യുവതി പുറത്തേക്ക് ഇറങ്ങി , അതും പട്ടാപ്പകൽ ജനം നോക്കിനിൽക്കെ. എന്താണ് സംഭവമെന്ന് ആർക്കും മനസിലായില്ല. യുവതിക്ക് പിന്നാലെ
ഉടുപ്പിടാതെ പുറത്തേക്കുവന്നയാള്, യുവതിയെ ബലംപ്രയോഗിച്ച് തിരിച്ച് ടോയ്ലറ്റിനുള്ളിലാക്കി പുറത്ത് കാവല്‍നിന്നു. ഇതോടെ ആളുകൾ ആശങ്കയിലായി.
ടോയ്ലറ്റിനുള്ളില്നിന്ന് പുറത്തേക്കുവന്ന യുവതിയുടെ ചലനങ്ങളില്‍നിന്ന് അകത്തെന്തോ ഇഷ്ടമല്ലാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരുന്നതെന്ന് വ്യക്തമാണ്. പുറത്തേക്കുവന്നയാള്ക്ക് യുവതിയെ ടോയ്ലറ്റിനുള്ളിലാക്കാന് ബലപ്രയോഗം നടത്തിയതും ആളുകളിൽ സംശയം വർധിപ്പിച്ചു. ചുറ്റും നിന്നവർ സംഭവം ഫോണിൽ പകർത്തുകയും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഗുണ്ടാവിളയാട്ടവും മയക്കുമരുന്നുപയോഗവും കൊണ്ട് കുപ്രസിദ്ധമായ റാവല്‍ ഡിസ്ട്രില്നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. യുവതി മനോവൈല്യമുള്ളയാളാണെന്നും പ്രദേശത്ത് അലഞ്ഞുതിരിയാറുണ്ടെന്നും ഒരാള്‍ പറഞ്ഞു. ബാഴ്സലോണയിലെ പലഭാഗങ്ങളില്‍നിന്നും ഇത്തരത്തിലുള്ള വീഡിയോകള്‍ പുറത്തുവരാറുണ്ട്. അടുത്തിടെ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നില്‍ വേശ്യകള്‍ കൂട്ടംകൂടി വഴക്കുപിടിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.
Post Your Comments