ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയെ അപമാനിച്ച പി സി ജോര്‍ജ് എംഎല്‍എയെ ദേശീയ വനിതാ കമ്മീഷന് ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തും. ഇത് സംബന്ധിച്ച് വനിതാകമ്മീഷൻ നോട്ടീസ് നൽകി. സെപ്തംബര്‍ 20 ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെടുന്ന കത്ത് കമ്മീഷന് ജോര്‍ജ്ജിന് നല്കി. നേരിട്ട് എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടിവരുമെന്നും ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ്മ കത്തില്‍ പറയുന്നു.
റിപ്പബ്ലിക് ചാനൽ സംവാദത്തിനിടെ പി സി ജോർജ്ജ് കന്യാസ്ത്രീയെ വീണ്ടും അധിക്ഷേപിക്കുകയായിരുന്നു. ഇത് ദേശീയ തലത്തിലും വളരെയധികം പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. കന്യാസ്ത്രീ പി സി ജോര്‍ജിനെതിരെ ഇതുവരെ പരാതി നല്‍കിയിട്ടില്ലെങ്കിലും വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
കേരളത്തിൽ പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റു നീക്കങ്ങള്‍ തടയപ്പെട്ടു. കന്യാസ്ത്രീ പരാതി നല്കാത്തതിനാല് കേസെടുക്കാനാകില്ലെന്ന മറുപടിയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷന് നല്‍കിയത് .
Post Your Comments